---
title: "മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് തുറക്കും"
english_title: "Mullaperiyar Dam Shutters to be Opened Today for Irrigation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/377369/mullaperiyar-dam-shutter-opened-aug8`"
published_at: "2026-08-08T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7695387d851_1000220335.jpg"
keywords: ["Mullaperiyar", "Dam", "Shutter", "Theni", "Madurai", "Irrigation"]
---

# മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് തുറക്കും

> **Lead Summary:** **ഇടുക്കി**: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് തുറക്കും. തമിഴ്നാട്ടിലെ ജലസേചനത്തിനും കുടിവെള്ളത്തിനുമായാണ് വെള്ളം തുറന്നുവിടുന്നത്.

## Article Content

**ഇടുക്കി**: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് തുറക്കും. തമിഴ്നാട്ടിലെ ജലസേചനത്തിനും കുടിവെള്ളത്തിനുമായാണ് വെള്ളം തുറന്നുവിടുന്നത്.

തേനി ജില്ലയിലെ കമ്പം താഴ്‌വരയിലെ 14,707 ഏക്കർ സ്ഥലത്തെ ഒന്നാം ഘട്ട നെൽകൃഷിക്കായി സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് വെള്ളം തുറന്നുവിടുക.

ഇതിനൊപ്പം മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ള ആവശ്യത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളം കൂടി തുറന്നുവിടാനും തമിഴ്നാട് സർക്കാർ ഉത്തരവിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/377369/mullaperiyar-dam-shutter-opened-aug8`)